സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതിക്ക് തുടക്കമായി

സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതിക്ക് തുടക്കമായി

കൊച്ചി: ജനങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനൊപ്പം സന്നദ്ധസംഘടനകള്‍ക്കും നിര്‍ണായക ഇടപെടലുകള്‍ നടത്താനാവുമെന്നതിന്റെ ഉത്തമോദാഹരണമാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതിയെന്ന് സംസ്ഥാന കൃഷിവകുപ്പുമന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. അതിരൂപതയുടെ നേതൃത്വത്തില്‍ കടവന്ത്ര സെന്റ് ജോസഫ്‌സ് ചാരിറ്റീസ് ട്രസ്റ്റും അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍ സിയും സംയുക്തമായി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനായി നടപ്പാക്കുന്ന വിദ്യാദര്‍ശന്‍ സൗജന്യ ടെലിവിഷന്‍ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടവന്ത്ര സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷനായിരുന്നു. സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ച് അതിരൂപതയില്‍ പരമാവധി സ്ഥലങ്ങളില്‍ കാര്‍ഷി കപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. അതിരൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ ഫാ. പോള്‍ ചിറ്റിനപ്പിള്ളി, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരി ഫാ. ബെന്നി മാരാംപറമ്പില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ പാട്ടത്തില്‍, ആന്റണി പൈനുതറ, ഷാജി ആനാംതുരുത്തി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org