ചെല്ലാനത്തിനു കൈത്താങ്ങായി സഹൃദയ

ചെല്ലാനത്തിനു കൈത്താങ്ങായി സഹൃദയ

കൊച്ചി: കടലാക്രമണവും കോവിഡ്-19 മൂലവും ദുരിതമനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങള്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ കൈത്താങ്ങ്. അഞ്ചു ടണ്‍ ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും ചെല്ലാനം മേഖലയില്‍ വിതരണം ചെയ്തു.

ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട വാഹനം കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണു ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും സമാഹരിച്ചു വിതരണം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org