സഹൃദയ ഹരിത ഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി

സഹൃദയ ഹരിത ഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി
Published on

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി അന്‍വര്‍ സാദത്ത് എംഎല്‍എയുടെ 'ഒപ്പമുണ്ട് നാട് പദ്ധതി'യില്‍ ഉള്‍പ്പെടുത്തി ചെങ്ങമനാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനകര്‍മം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഗാന്ധിപുരത്ത് കുണ്ടാല വീട്ടില്‍ അന്‍സാര്‍ എന്ന ഹംസയ്ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. എ.സി. സിറ്റി ബില്‍ഡേഴ്‌സിന്റെ സഹ കരണത്തോടു കൂടി ആലുവ, പറവൂര്‍ മേഖലയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍സ് റെസ്‌പോണ്‍സ് ഡയറക്ടര്‍ പ്രവീണ്‍ പോള്‍, ദീപക് കെ. ദിലീപ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോസിന്‍ ജോണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരള മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് മടത്തിമൂല, വാര്‍ഡ് മെമ്പര്‍ ഗായത്രി, അന്‍വര്‍ ഗാന്ധിപുരം, ജാഫര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org