ഈജിപ്തില്‍ ഓര്‍ത്തഡോക്സ് മെത്രാന്‍ കൊല്ലപ്പെട്ട നിലയില്‍

ഈജിപ്തില്‍ ഓര്‍ത്തഡോക്സ് മെത്രാന്‍ കൊല്ലപ്പെട്ട നിലയില്‍

ഈജിപ്തിലെ സെ. മക്കാരിയൂസ് ആശ്രമത്തില്‍ ഒരു കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാന്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. ആശ്രമത്തിന്‍റെ അധിപനായിരുന്ന ബിഷപ് എപ്പിഫാനിയൂസ് ആണു കൊല്ലപ്പെട്ടത്. ശിരസ്സിലും ശരീരത്തിലും നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. വിജ്ഞാനത്തിലും ലാളിത്യത്തിലും എളിമയിലും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ബിഷപ് എപ്പിഫാനിയൂസ് എന്നു സംസ്കാരശുശ്രൂഷകള്‍ക്കു കാര്‍മ്മികത്വം വഹിച്ച കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവന്‍ പോപ് തവാദ്രോസ് രണ്ടാമന്‍ ഓര്‍മ്മിച്ചു. 64 വയസ്സായിരുന്ന ബിഷപ് എപ്പിഫാനിയൂസ് 2013 ലാണ് മെത്രാനായത്.

ഈജിപ്തിലെ ഏറ്റവും അംഗസംഖ്യയേറിയ ക്രൈസ്തവവിഭാഗമായ കോപ്റ്റിക് ക്രൈസ്തവര്‍ 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആവിര്‍ഭാവം മുതല്‍ കടുത്ത അക്രമങ്ങള്‍ നേരിട്ടു വരികയാണ്. 2015-ല്‍ 21 കോപ്റ്റിക് ക്രൈസ്തവരെ ഇസ്ലാമിക് ഭീകരര്‍ കഴുത്തറുത്തു കൊന്നു. 2017-ല്‍ കെയ്റോയിലെ ഒരു കോപ്റ്റിക് പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ആ വര്‍ഷം തന്നെ ഒരു കോപ് റ്റിക് പുരോഹിതനും വധിക്കപ്പെട്ടു. കോപ്റ്റിക് ഓര്‍ത്തഡോക്സ് ആശ്രമങ്ങളില്‍ ഇനി ഒരു വര്‍ഷത്തേയ്ക്ക് പുതിയ വൈദികവിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നില്ലെന്ന് പോപ് തവദ്രോസ് രണ്ടാമന്‍ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org