സാക്ഷ്യത്തിന്‍റെ സമ്പത്ത് വളര്‍ത്തിയെടുക്കണം: മാര്‍ ആലഞ്ചേരി

സഭയുടെ എല്ലാ ഘടകങ്ങളിലും ക്രിസ്തു സാക്ഷ്യത്തിന്‍റെ സമ്പത്താണു വളര്‍ത്തിയെടുക്കേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. എല്ലാവരെയും അറിഞ്ഞും ഉള്‍ക്കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ചും സഭയുടെ ശുശ്രൂഷകള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കേണ്ടതുണ്ട്. സാര്‍വത്രികസഭയില്‍ അജപാലന, സുവിശേഷവത്കരണ മേഖലകളില്‍ മാതൃകയായി സീ റോ മലബാര്‍ സഭ ഇനിയും വളരേണ്ടതുണ്ട്. പ്രേഷിതരംഗങ്ങള്‍ വിപുലമാക്കി സഭയെ യും സമൂഹത്തെയും വളര്‍ത്താന്‍ കൂടുതല്‍ വൈദികര്‍ മുന്നോട്ടുവരേണ്ടതുണ്ട് — മേജര്‍ ആര്‍ച്ച്ബിഷപ് അനുസ്മ രിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org