സലേഷ്യന്‍ രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു

സലേഷ്യന്‍ രക്തസാക്ഷിയെ  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു

സ്ലോവാക്യയില്‍ നിന്നുള്ള സലേഷ്യന്‍ വൈദികനായിരുന്ന ഫാ.ടൈറ്റസ് സെമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. ദൈവവിളികള്‍ക്കുവേണ്ടിയുള്ള രക്തസാക്ഷിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പുരോഹിതരാകാന്‍ ആഗ്രഹിച്ച യുവാക്കളെ സഹായിച്ചതിന്‍റെ പേരിലായിരുന്നു അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം. കമ്മ്യൂണിസ്റ്റ് ഭരണകൂടം ആശ്രമങ്ങളും സെമിനാരികളും അടച്ചു പൂട്ടുകയും സന്യസ്തരെ തടവിലടക്കുകയും ചെയ്തതായിരുന്നു പശ്ചാത്തലം. പൗ രോഹിത്യപഠനം നടത്താനാഗ്രഹിക്കുന്നവരെ രാജ്യത്തിനു പുറത്തു കടത്തി സെമിനാരികളില്‍ ചേര്‍ക്കാന്‍ ഫാ. സെമാന്‍ ജീവന്‍ അവഗണിച്ചു പരിശ്രമിച്ചിരുന്നു. ഈ ദൗത്യത്തിനിടെ കൊല്ലപ്പെട്ടാലും അതൊരു നേട്ടമായി കരുതുമെന്നും താന്‍ മൂലം പുരോഹിതരാകുന്നവരിലൂടെ തന്‍റെ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് രാജ്യദ്രോഹിയായും വത്തിക്കാന്‍ ചാരനായും മുദ്രകുത്തി ഭരണകൂടം അദ്ദേഹത്തെ പിടികൂടി ജയിലിലടക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org