സാല്‍വേഷന്‍ ആര്‍മി നേതാക്കള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സാല്‍വേഷന്‍ ആര്‍മി നേതാക്കള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ക്രൈസ്തവസഭാവിഭാഗമായ സാല്‍വേഷന്‍ ആര്‍മിയുടെ സിഇഒ ആയ ജനറല്‍ ബ്രയന്‍ പെഡലും സഹപ്രവര്‍ത്തകരും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സേവനത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും സ്നേഹപ്രവൃത്തികള്‍ ദൈവരാജ്യത്തെ പടുത്തുയര്‍ത്താന്‍ സഹായകരമാകുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുന്ന ക്രൈസ്തവരുടെ സാക്ഷ്യം യുവജനങ്ങള്‍ക്കു വിശേഷിച്ചും ആവശ്യമാണ്. കാരണം, തങ്ങളുടെ അനുദിനജീവിതത്തില്‍ അവരതു പലപ്പോഴും കാണുന്നില്ല. സ്വാര്‍ത്ഥതയും വിഭാഗീയതയും നിറഞ്ഞിരിക്കുന്ന ഈ ലോകത്തില്‍ ഏറ്റവും ആവശ്യമുള്ള ഒരു മറുമരുന്ന് ആകാനും ഹൃദയങ്ങളേയും മനസ്സുകളേയും തുറക്കാനും നിസ്വാര്‍ത്ഥ സ്നേഹത്തിനു കഴിയും – മാര്‍പാപ്പ വിശദീകരിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന സഭാവിഭാഗമാണ് സാല്‍ വേഷന്‍ ആര്‍മി അഥവാ രക്ഷാസൈന്യം. മനുഷ്യക്കടത്തിനും ആധുനിക അടിമത്തങ്ങള്‍ക്കും എതിരായും മറ്റും സാല്‍വേഷന്‍ ആര്‍മി ലോകവ്യാപകമായി ചെയ്തു വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ ശ്ലാഘിച്ചു. വിശുദ്ധി സഭാപരമായ അതിരുകള്‍ക്കതീതമാണെന്നും മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org