സമാധാന മാര്‍ഗങ്ങളിലെ വൈരുദ്ധ്യമാണ് അശാന്തിക്കു കാരണമെന്ന് അലക്സാണ്ടര്‍ ജേക്കബ്

സമാധാന മാര്‍ഗങ്ങളിലെ വൈരുദ്ധ്യമാണ് അശാന്തിക്കു കാരണമെന്ന് അലക്സാണ്ടര്‍ ജേക്കബ്

കൊച്ചി: എല്ലാ മതങ്ങളുടെയും അടിസ്ഥാന ലക്ഷ്യം മനുഷ്യന്‍റെ സമാധാനമാണെങ്കിലും അതിനുള്ള മാര്‍ഗങ്ങള്‍ വ്യാഖ്യാനിക്കുന്നതിലെ വൈരുദ്ധ്യമാണ് അശാന്തിയുടെ ഉറവിടമെന്ന് മുന്‍ ഐ.ജി. ഡോ. അലക്സാണ്ടര്‍ ജേക്കബ്. ഇസ്ലാമിലെ സലാമും, സനാതന ധര്‍മ്മത്തിലെ ശാന്തിയും, ക്രിസ്തു മതത്തിലെ സമാധാനവും ഒരേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളാണ്. യഥാര്‍ത്ഥ ശാന്തിയുടെ പ്രവാചകരെ ഓരോ മതവും വിവിധ കാലഘട്ടങ്ങ ളില്‍ ലോകത്തിനു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു. ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് & ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിന്‍റെ രണ്ടാമത് വാര്‍ഷികവും എഴുത്തു മാസിക സാഹിത്യോത്സവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.

ആഘോഷപരിപാടികളുടെ ഭാഗമായി സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ ആത്മകഥ 'മുറിവേറ്റ ചുവടുകള്‍' സി. രാധാകൃഷ്ണന്‍ ഡോ. മ്യൂസ് മേരി ജോര്‍ജിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തു മാസികയില്‍ പ്രസിദ്ധീകരിച്ച സാഹിത്യ വിശകലന പംക്തികളില്‍ നിന്ന് സമാഹരിച്ച ഡോ. എം. കൃഷ്ണന്‍ നമ്പൂതിരിയുടെ 'എഴുത്തുവാതില്‍' എം. മുകുന്ദന്‍ എഴുത്തു മാസിക ചീഫ് എഡിറ്റര്‍ വി.ജി. തമ്പിക്ക് നല്‍കി പ്രകാശിപ്പിച്ചു. ഡോ. ടി.കെ. സന്തോഷ് കുമാറിന്‍റെ ടെലിവിഷന്‍: ഭാഷയും ഭാഷണവും എന്ന പുസ്തകം ഡോ. മ്യൂസ് മേരി ജോര്‍ജ് സെന്‍റ് തെരേസാസ് കോളജ് അധ്യാപിക സെ ലീന എബ്രഹാമിന് നല്‍കി.

എഴുത്തു മാസിക സാഹിത്യോത്സവത്തിന്‍റെ ഭാഗമായി കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കഥാ മത്സര വിജയികള്‍ക്കുള്ള പുരസ്കാരം പ്രൊഫ. എം. തോമസ് മാത്യു വിതരണം ചെയ്തു. തുടര്‍ന്ന് ധ്യാന്‍ തര്‍പ്പണും സംഘവും അവതരി പ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരിയും ഉണ്ടായിരുന്നു.

ചടങ്ങില്‍ ലിപി രക്ഷാധികാരി എം.കെ. ജോര്‍ജ് എസ്. ജെ. അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ സി. രാധാകൃഷ്ണന്‍. എ. അടപ്പൂര്‍, ബി നോയ് പിച്ചളക്കാട്ട്, അഗസ്റ്റിന്‍ പാംപ്ലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org