സമര്‍പ്പിതരുടെ അഭിഭാഷക ഫോറം

കത്തോലിക്കാ പുരോഹിതര്‍, സന്യസ്തര്‍, സന്യാസസഹോദരര്‍ എന്നിവരില്‍ നിന്നുള്ള അഭിഭാഷകരുടെ സമ്മേളനം പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍ സംഘടിപ്പിക്കപ്പെട്ടു. സന്യസ്തരും വൈദികരുമായ മുപ്പതോളം പേര്‍ പങ്കെടുത്തു. ദരിദ്രരായവര്‍ക്കു നിയമ പരിരക്ഷ നല്‍കുന്ന 'പ്രവാചക ദൗത്യം' നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണെന്ന പ്രഖ്യാപനവുമായി സമര്‍പ്പിതരുടെ അഭിഭാഷക ഫോറത്തിന് ഇവര്‍ രൂപം നല്‍കി. സ്ത്രീവാണി സംഘടനയും മേഫോര്‍ട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സമര്‍പ്പിതരായ അഭിഭാഷകരുടെ സംഗമത്തിനു വേദിയൊരുക്കിയത്.
ബൈബിളില്‍ നിന്ന് "സാമൂഹ്യ പരിവര്‍ത്തനത്തിന്‍റെ" ആഹ്വാനം ഉള്‍ക്കൊണ്ടാണ് താന്‍ നിയമപഠനത്തിനൊരുങ്ങിയതെന്ന് അഭിഭാഷകയായ സിസ്റ്റര്‍ ഫ്ളേവിയ ആഗ്നസ് പറഞ്ഞു. തുല്യതയും അവകാശങ്ങളും നിയമത്തിലൂടെ എങ്ങനെ പരിരക്ഷിക്കാമെന്ന് അഡ്വ. ഫാ. എം.ടി. ജോസഫ് വിശദീകരിച്ചു. നീതിനിര്‍വഹണത്തില്‍ അന്തര്‍ദേശീയ മനുഷ്യാവകാശങ്ങളുടെ സാധ്യതകളെപ്പറ്റി അഡ്വ. ബ്രദര്‍ വര്‍ഗീസ് തെക്കാനത്ത് സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org