സാമ്പത്തികദാരിദ്ര്യം മാത്രമല്ല, സാമൂഹ്യദാരിദ്ര്യവും നേരിടണം -വത്തിക്കാന്‍

സാമ്പത്തികമായ ദാരിദ്ര്യം മാത്രമല്ല, സാമൂഹ്യവും ആത്മീയവുമായ ദാരിദ്ര്യവും ലോകനേതാക്കള്‍ നേരിടണമെന്നു വത്തിക്കാന്‍ ആവശ്യപ്പെട്ടു. യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ് ജനങ്ങളുടെ നിര്‍ബന്ധിത കൂട്ടപ്പലായനങ്ങള്‍ക്കു വഴി വയ്ക്കുന്നതെന്ന് യു എന്‍ വികസനകമ്മീഷന്‍ യോഗത്തില്‍ വത്തിക്കാന്‍റെ യു എന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ബെനഡിക്ട് ഓസ്സാ പറഞ്ഞു. അതിനാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനവും സുസ്ഥിരസമാധാനവും നാം യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. യുവജനങ്ങള്‍ക്കു തൊഴിലും വിദ്യാഭ്യാസവും നല്‍കിയാല്‍ അവര്‍ തീവ്രവാദ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇരകളായി മാറാതെ നോക്കാം. ദാരിദ്ര്യനിര്‍മ്മാര്‍ജനം ആഗോള ലക്ഷ്യമായി തിരഞ്ഞെടുക്കുമ്പോള്‍ അതിനെ സാമ്പത്തികതലത്തിലേയ്ക്കു മാത്രം ഒതുക്കി കാണാനാവില്ല – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org