സമ്പൂര്‍ണ മദ്യനിരോധനം സമൂഹത്തിന്‍റെ നിലനില്പിന് അനിവാര്യം ബിഷപ് കളത്തിപ്പറമ്പില്‍

കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനത്തിലൂടെ മാത്രമേ സമൂഹത്തിന്‍റെയും സഭയുടെയും അടിത്തറയായ കുടുംബങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയുള്ളുവെന്നും ഭരണകൂടത്തിന്‍റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണു മദ്യനിരോധനമെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ 18 -ാ വാര്‍ഷികസമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് തങ്കച്ചന്‍ വെളിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ആനിമേറ്റര്‍ സി. ആന്‍, ഫാ. അലോഷ്യസ് തൈപ്പറമ്പില്‍,എം.ഡി. റാഫേല്‍, സി. അലക്സാന്‍ഡ്ര, ഹെന്‍ട്രി ചേലാട്ട്, ലിനി ജോയി, ആനി റാഫി, ജെസ്സി ഷാജി, ഹെന്‍റി ജോസഫ്, ഐ.സി. ആന്‍റണി, ജാന്‍സി മാനുവല്‍, ഫെലീഷ്യാ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org