സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കാനാവില്ല: ആസ്ത്രേലിയന്‍ സഭ

സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കാനാവില്ല: ആസ്ത്രേലിയന്‍ സഭ

വിവാഹം ഒരു സ്ത്രീക്കും പുരുഷനും ഇടയില്‍ മാത്രമേ സാദ്ധ്യമാകൂ എന്നതാണ് കത്തോലിക്കാ പ്രബോധനമെന്ന് ആസ്ത്രേലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വവര്‍ഗവിവാഹത്തെ കുറിച്ചുള്ള ഒരു ഹിതപരിശോധന ആസ്ത്രേലിയന്‍ സര്‍ക്കാര്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് മെത്രാന്‍ സംഘത്തിന്‍റെ വിശദീകരണം. സ്വവര്‍ഗ ജോടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിവാഹത്തിന്‍റെ നിയമപരമായ നിര്‍വചനം മാറ്റിയെഴുതുന്നതിനെ സഭയ്ക്കു പിന്തുണയ്ക്കാനാകില്ല. വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള പരസ്പര സ്നേഹബന്ധ ത്തിന്‍റെ വിഷയം മാത്രമല്ല, ഒരു കുടുംബത്തിന്‍റെ സൃഷ്ടിക്കു കാരണമാകുന്നതു കൂടിയാണ് – മെത്രാന്‍ സംഘം വ്യക്തമാക്കി. ഹിതപരിശോധനയില്‍ ഭൂരിപക്ഷം സ്വവര്‍ഗവിവാഹത്തിന് അനുകൂലമാണെങ്കില്‍ പാര്‍ലിമെന്‍റില്‍ ഇതിനുള്ള ബില്‍ അവതരിപ്പിക്കപ്പെടും. പക്ഷേ പാര്‍ലിമെന്‍റംഗങ്ങള്‍ക്ക് അവരവര്‍ക്കു ഇഷ്ടമുള്ള വിധത്തില്‍ വോട്ട് ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org