Latest News
|^| Home -> National -> സമൂഹത്തിലും സഭയിലും നവീകരണത്തിന്‍റെ വക്താക്കളാകുക: മാര്‍ ജോര്‍ജ് ആലഞ്ചേരി

സമൂഹത്തിലും സഭയിലും നവീകരണത്തിന്‍റെ വക്താക്കളാകുക: മാര്‍ ജോര്‍ജ് ആലഞ്ചേരി

Sathyadeepam

ലോകം പലതരം വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിലും സഭയിലും നവീകരണത്തിന്‍റെ വക്താക്കളായി വിശ്വാസികള്‍ മാറണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആളൂരിലെ ല്യൂമന്‍ യൂത്ത് സെന്‍ററില്‍ സാപിച്ച അഖില ലോക മലയാളി കരിസ്മാറ്റിക് സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഭാരതത്തില്‍ സുവിശേഷവല്‍ക്കരണം ഗതിമുട്ടി നില്‍ക്കുന്ന ഈ അവസരത്തില്‍ പുതിയ വഴികള്‍ തുറന്നുകിട്ടുമെന്നും ജീവിതംകൊണ്ട് ഓരോ വിശ്വാസിയും സുവിശേഷത്തിന് സാക്ഷ്യം നല്‍കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. സഭയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെല്ലാം എതിര്‍ക്കുന്നവര്‍ക്കുപോലും ബോധ്യമുണ്ടാകത്തക്ക ക്രൈസ്തവചൈതന്യം നിറഞ്ഞുനില്‍ക്കണമെന്നും സഭയിലെ യുവജനങ്ങള്‍ നവീകരണത്തിലേക്ക് കടന്നുവരണമെന്നും കര്‍ദിനാള്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു.

സമസ്ത മേഖലകളിലും നിര്‍വികാരത പടരുന്ന സമൂഹത്തില്‍ ആത്മാവിനാല്‍ നിറഞ്ഞ് എളിയ ജീവിതംകൊണ്ട് ശുശ്രൂഷ ചെയ്യുന്നവരാകണം നവീകരണത്തിന്‍റെ മുന്നണി പോരാളികളെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മോറോന്‍ മോര്‍ ക്ലിമീസ് മാര്‍ ബസേലിയോസ് ദിവ്യബലിമധ്യേ, വചനസന്ദേശത്തില്‍ പറഞ്ഞു.

സമാപനദിനത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയപതാക വന്ദനവും പ്രതിജ്ഞ പ്രഖ്യാപനവും നടന്നു. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനം കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ആധ്യക്ഷ്യം വഹിച്ചു. കേരളമൊട്ടാകെ സംഘടിപ്പിച്ചിട്ടുള്ള ഫാത്തിമ സന്ദേശയാത്രയ്ക്ക് ഫാത്തിമ മാതാവിന്‍റെ തിരുസ്വരൂപം കെസിസിആര്‍എസ്ടി ചെയര്‍മാര്‍ ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ കപ്പൂച്ചിന്‍, സാമുവല്‍ ഐറേനിയൂസ് പിതാവില്‍ നിന്നും ഏറ്റുവാങ്ങി

Leave a Comment

*
*