Latest News
|^| Home -> National -> സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് നിര്‍ണായകം: മാര്‍ ആലഞ്ചേരി

സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് നിര്‍ണായകം: മാര്‍ ആലഞ്ചേരി

Sathyadeepam

സമൂഹത്തിന്‍റെയും സഭയുടെയും വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് നിര്‍ണായകമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ മാതൃവേദിയുടെ ദേശീയ നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പുനഃസൃഷ്ടിക്ക് അമ്മമാര്‍ സജീവമായി മുന്നോട്ടുവരണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. മാതൃവേദി ബിഷപ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ മുഖ്യ പ്രഭാഷണം നടത്തി. വിശ്വാസത്തിന്‍റെയും മാനവമൂല്യങ്ങളുടെയും കൈമാറ്റം കുടുംബങ്ങളിലൂടെയാണു നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മാതൃവേദി ദേശീയ പ്രസിഡന്‍റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ. ക്രിസ്ലിന്‍, ഭാരവാഹികളായ ജിജി ജേക്കബ്, സിസിലി ബേബി, ഷൈനി സജി, റാണി തോമസ്, ട്രീസ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഗ്ലാഡിസ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. ആന്‍സി ജോസഫ് ക്ലാസ്സ് നയിച്ചു. സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Leave a Comment

*
*