സംരംഭകത്വ വികസന സെമിനാര്‍

സംരംഭകത്വ വികസന സെമിനാര്‍

കോട്ടയം: നൂതന വരുമാന സംരംഭക സാധ്യതകള്‍ പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറിന്‍റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സക്കറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. സമഗ്ര വളര്‍ച്ചയോടൊപ്പം ഉപവരുമാന മാര്‍ഗത്തിനുള്ള സാധ്യതകളും തുറന്ന് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ കാലികപ്രസക്തമാണെന്നും സ്വാശ്രയ സംഘങ്ങളിലൂടെ ഇത്തരം തൊഴില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഗീസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, പ്രോഗ്രാം ഓഫീസര്‍ ജിന്‍സ് എന്‍. ജോസഫ് എന്നിവര്‍ പ്രസംഗി ച്ചു. സുസ്ഥിര വരുമാന സംരംഭങ്ങളും നൂതന സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറിന് സിറിയക് ജോസഫ് പറമുയില്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org