Latest News
|^| Home -> National -> സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Sathyadeepam

മതങ്ങളുടെയും സംസ്കാരങ്ങളുടെയും പൈതൃകശേഷിപ്പുകള്‍ സംരക്ഷിക്കേണ്ടതും വരും തലമുറയ്ക്കു പകര്‍ന്നു നല്‍കേണ്ടതും പൊതുസമൂഹം ഉത്തരവാദിത്വമായി കാണണമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കാക്കനാട് മൗണ്ട് സെന്‍റ്തോമസില്‍ നടന്ന സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ആര്‍സി) 54-ാമത് സെമിനാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. ചരിത്രവും കലയും മതങ്ങളോടു ചേര്‍ന്നു നില്ക്കുന്നതാണ്. മതത്തിന്‍റെ ധന്യത ചരിത്രപരമായ പശ്ചാത്തലവുമായി ഇഴചേര്‍ന്നുകിടക്കുന്നതാണെന്നും സഭയുടെ സാംസ്കാരിക പൈതൃകങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായിരുന്നു. എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ ആമുഖസ ന്ദേശം നല്‍കി. വിവിധ വിഷയങ്ങളില്‍ ഡോ. എന്‍.ജെ. ഫ്രാന്‍സിസ്, പ്രഫ. ജോര്‍ജ് മേനാച്ചേരി, ഫാ. ആന്‍റണി നങ്ങേലിമാലില്‍, ഫാ. റോയി തോട്ടം, ഫാ. ജേക്കബ് കൂ രോത്ത്, ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, കെ.കെ. മുഹമ്മദ്, ഡോ. സുനില്‍ എഡ്വേര്‍ഡ്, ഡോ. സുമം പഞ്ഞിക്കാരന്‍, ദര്‍ശന പഴവൂര്‍, ജോര്‍ജ് കണ്ടത്തില്‍, ഫാ. ജോസഫ് ചെറുവത്തൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സെമിനാറിന്‍റെ ഭാഗമായി കാഞ്ഞൂര്‍ ഫൊറോനപ്പള്ളിയില്‍ ഹെറിറ്റേജ് എക്സ്പോ സംഘടിപ്പിച്ചു. കേരളത്തിലെ ചരിത്രപ്രധാനമായ ദേവാലയങ്ങളുടെ പൗരാണികതയിലേക്കു വെളിച്ചം വീശുന്ന ചിത്രരചനാവിരുന്നായിരുന്നു “ഹെറിറ്റേജ് ആര്‍ട്ട് എക്സ്പോ.” രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാര്‍ ദേവാലയം സന്ദര്‍ശിച്ച്, പൗരാണികമായ നിര്‍മിതികളും ചിത്രകലാവിസ്മയങ്ങളും വാസ്തുസൗന്ദര്യവും കാന്‍വാസുകളിലേക്കു പകര്‍ത്തി. മുപ്പതോളം കലാകാരന്മാരാണ് എക്സ്പോയില്‍ പങ്കെടുത്തത്.

എല്‍ആര്‍സിയുടെ ആദ്യത്തെ “ഹെറിറ്റേജ് ആര്‍ട് എക്സ്പോ”യാണു കാഞ്ഞൂരില്‍ നടന്നത്. ഫ്ളോറന്‍സ് ബിനാലെ മെഡല്‍ ജേതാവും ചിത്രകാരനുമായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ട് എക്സ്പോയില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും കേരളത്തിലെ പുരാതനമായ മറ്റ് ദേവാലയങ്ങളിലും എല്‍ആര്‍സി “ഹെറിറ്റേജ് ആര്‍ട് എക്സ്പോ” സംഘടിപ്പിക്കുമെന്നും എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.

Leave a Comment

*
*