പാലായില്‍ സംസ്ഥാന കര്‍ഷക സമ്മേളനം

പാലായില്‍ സംസ്ഥാന കര്‍ഷക സമ്മേളനം

പാലാ: ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ദീപികയുടെ 132-ാം വാര്‍ഷികവും ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ 3-ാം വാര്‍ഷികവും പ്രമാണിച്ച് മുഴുവന്‍ കര്‍ഷകരെയും പങ്കെടുപ്പിച്ച് സംസ്ഥാന കര്‍ഷക സമ്മേളനവും റാലിയും മേയ് 26 ശനിയാഴ്ച പാലായില്‍വച്ച് നടത്തും. രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ് മുരിക്കന്‍, ദീപിക എം.ഡി. റവ. ഡോ. മാണി പുതിയിടം, ഫാ. റോയി കണ്ണഞ്ചിറ, ഫാ. ജിനോ പുന്നമറ്റത്തില്‍, ഡി.എഫ്.സി. സംസ്ഥാന പ്രസിഡന്‍റ് ഡോ. സണ്ണി വി. സഖറിയ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ പുതിയ ദീപികപത്രത്തിന്‍റെ പ്രകാശനകര്‍മ്മം മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് നടത്തിയ ഒരു കോടി ഒപ്പുശേഖരണം സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന വകുപ്പു മന്ത്രിക്ക് സമര്‍പ്പിക്കും. സമ്മേളനത്തിനു മുന്നോടിയായി ളാലം പഴയ പള്ളി അങ്കണത്തില്‍നിന്ന് പാലാ സെന്‍റ് തോമസ് സ്കൂള്‍ ഗ്രൗണ്ടിലേക്ക് കര്‍ഷക വിളംബര ജാഥാറാലി നടത്തും. വിവിധ രൂപതകളിലെ വൈദിക മേലധ്യക്ഷന്മാര്‍, സാംസ്കാരിക-സാമൂഹിക-മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇരുപത്തയ്യായിരം കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കര്‍ഷകറാലി ഫ്ളാഗ് ഓഫ് ചെയ്യും. ഡി.എഫ്.സി പാലാ രൂപത പ്രസിഡന്‍റ് ഡോ. സണ്ണി വി. സഖറിയ കര്‍ഷകറാലിക്ക് നേതൃത്വം നല്‍കും.

മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. സ്കറിയ വേകത്താനം, ജോസഫ് ഓലിക്കല്‍, ജോണ്‍സണ്‍ വള്ളോപുരയിടം, ഡോ. സണ്ണി വി. സഖറിയ, ജോര്‍ജ് വടക്കേല്‍, ടോമി തുരുത്തിക്കര, ബെന്നി വടക്കേടം, ബേബി തൈരംചേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org