സാമൂഹിക അപചയത്തിനു കാരണം വര്‍ദ്ധിച്ചുവരുന്ന കുടുംബപ്രശ്നങ്ങള്‍ -മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

സാമൂഹിക അപചയത്തിനു കാരണം വര്‍ദ്ധിച്ചുവരുന്ന കുടുംബപ്രശ്നങ്ങള്‍ -മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
Published on

കൊച്ചി: കുടുംബങ്ങളില്‍ വളര്‍ന്നുവരുന്ന പ്രശ്നങ്ങളാണ് വര്‍ദ്ധിച്ചുവരുന്ന സാമൂഹിക അപചയത്തിനു കാരണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷനു കീഴിലുള്ള മരിയന്‍ സിംഗിള്‍സിന്‍റെ കറുകുറ്റിയിലുളള പുതിയ ഭവനം (മരിയഭവന്‍) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കറുകുറ്റി ഫൊറോനാ വികാരി റവ. ഡോ. പോള്‍ തേനായന്‍ അദ്ധ്യക്ഷത വഹി ച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ വി.സി, ഫാ. ജോസ് എടശേരി, ഫാ. പോള്‍ മാടശേരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. ആലീസ് കുര്യന്‍, മേരി തോമസ് പൈനാടത്ത്, സിസ്റ്റര്‍ പവിത്ര, അച്ചാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org