സാമൂഹ്യപ്രതിബദ്ധത യുവജനങ്ങളുടെ പ്രഥമ പരിഗണനയാകണം: കര്‍ദിനാള്‍ ആലഞ്ചേരി

സാമൂഹ്യപ്രതിബദ്ധത യുവജനങ്ങളുടെ പ്രഥമ പരിഗണനയാകണം: കര്‍ദിനാള്‍ ആലഞ്ചേരി

എറണാകുളം: കാലോചിതമായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെയാണ് സഭയ്ക്കും നാടിനും ആവശ്യമെന്നും സാമൂഹ്യപ്രതിബദ്ധത യുവജനങ്ങളുടെ പ്രഥമ പരിഗണനയാകണമെന്നും കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ നടന്ന കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൗവനകാലത്തിന്‍റെ വിശേഷഗുണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കാലഘട്ടത്തിന്‍റെ വിളക്കായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെ.സി.വൈ.എം. എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്‍റ് ടിജോ പടയാട്ടില്‍ യുവജനദിനാഘോഷത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി. യുവജന ദിനസന്ദേശം നല്‍കി. സിനിമാസംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് യുവജനങ്ങളുമായി സംവാദം നടത്തി. കെ.സി.വൈ.എം. തലയോലപ്പറമ്പ് യൂണിറ്റിന്‍റെ 30-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള കര്‍മ്മപദ്ധതി കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍ നിര്‍വ്വഹിച്ചു. കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്പ്പാന്‍, അസി. ഡയറക്ടര്‍ ഫാ. മാത്യു തച്ചില്‍, ഫൊറോ ന ഡയറക്ടര്‍ ഫാ. വര്‍ഗീ സ് മാമ്പിള്ളി, ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിന പ്പിള്ളി, ഇടവക വികാരി

ഫാ. ജോണ്‍ പുതുവ, കെസിവൈഎം അതിരൂപത ജനറല്‍ സെക്രട്ടറി അനീഷ് മണവാളന്‍, വൈസ് പ്രസിഡന്‍റ് ഹില്‍ഡ സെബാസ്റ്റ്യന്‍, ഫൊറോന പ്രസിഡന്‍റ് അലക്സ് ആന്‍റണി, പ്രോഗ്രാം കണ്‍വീനര്‍ ജെറിന്‍ പാറയില്‍, മുന്‍ അതിരൂപത പ്രസിഡന്‍റ് സജി വടശ്ശേരി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org