അഖില കേരള സംവാദ മത്സരം

ആലുവ: യുവജനങ്ങള്‍ക്കായി കെസിവൈഎം എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ എബ്രഹാം കാട്ടുമന അനുസ്മരണ സംവാദ മത്സരം സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കാലിക പ്രസക്തമായ വിഷയങ്ങളെ ആശയങ്ങള്‍ കൊണ്ട് കൈകാര്യം ചെയ്യുവാനും സമകാലീന വിഷയങ്ങളില്‍ സമൂഹത്തിന്‍റെ അഭിപ്രായം രേഖപ്പെടുത്തുവാനും ഇത്തരത്തിലുള്ള സംവാദ മത്സരങ്ങള്‍ ഉപകരിക്കുമെന്നും യുവജനങ്ങള്‍ക്ക് പ്രിയങ്കരനായ മാര്‍ എബ്രഹാം കാട്ടുമന പിതാവിന്‍റെ ഓര്‍മ്മ മായാതെ നിലനില്‍ക്കുവാനും പകര്‍ന്നു കൊടുക്കുവാനും ഈ സംവാദ മത്സരം കൊണ്ട് സാധിക്കുമെന്നും മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. കെസിവൈഎം അതിരൂപത പ്രസിഡന്‍റ് ടിജോ പടയാട്ടില്‍ യോഗത്തിന് ആദ്ധ്യക്ഷ്യം വഹിച്ചു. 'കലാലയ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുന്നത് വിദ്യാഭ്യാസ സംസ്കാരത്തിന് പുതിയ മാനം നല്‍കുന്നു' എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിലെ വിവിധ കോളജുകളില്‍നിന്നുള്ള ഇരുപത് ടീമുകള്‍ പങ്കെടുത്തു. എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജ് ഒന്നാം സ്ഥാനവും കൊരട്ടി പൊങ്ങം നൈപുണ്യ കോളജ് രണ്ടാം സ്ഥാനവും അങ്കമാലി ഡിസ്റ്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നൈപുണ്യ കോളജിലെ അനില പോളി മികച്ച ഡിബേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്പാന്‍, അസി. ഡയറക്ടര്‍ ഫാ. മാത്യു തച്ചില്‍, വികാരി ഫാ. ജിറ്റോ പാലത്തിങ്കല്‍ ഭാരവാഹികളായ അനീഷ് മണവാളന്‍, അമല്‍ മാര്‍ട്ടിന്‍, സനല്‍ വല്ലൂരാന്‍, ഹില്‍ഡ സെബാസ്റ്റ്യന്‍, രഹ്ന ഫ്രാന്‍സിസ്, ജോബി ജോര്‍ജ്, കിരണ്‍ ക്ളീറ്റസ്, ടോം വാഴപ്പിള്ളി, മാധ്യമ പ്രവര്‍ത്തകരായ സിജോ പൈനാടത്ത്, ടോം കുര്യാക്കോസ്, പ്രഫ. ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org