സന്ദേശറാലിയും മനുഷ്യച്ചങ്ങലയും

സന്ദേശറാലിയും മനുഷ്യച്ചങ്ങലയും

പാലാ: ശുചിത്വശീലം കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും യുവതീയുവാക്കളിലും അനിവാര്യമാണെന്നു പുത്തന്‍ തലമുറ. പാലാ പീറ്റര്‍ ഫൗണ്ടേഷന്‍റെയും റോട്ടറി ക്ലബിന്‍റെയും ജനമൈത്രി പൊലീസിന്‍റെയും ജനതാ ആശുപത്രി ആന്‍ഡ് ഡയബറ്റിക് ക്ലിനിക്കിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ലോക കൈകഴുകല്‍ ദിനത്തോടനുബന്ധിച്ചു നടത്തിയ സന്ദേശപരിപാടികളില്‍ നൂറുകണക്കിനു കുട്ടികളാണു പങ്കാളികളായത്.

നഗരസഭാ കാര്യാലയം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി പാലാ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ കെ. അരമന ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു കുരിശുപള്ളി കവലയില്‍ എത്തിച്ചേര്‍ന്നു നടത്തിയ പൊതുസമ്മേളനം പീറ്റര്‍ ഫൗണ്ടേഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്‍റ് ഡോ. ടെസി കുര്യന്‍ മൂലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊലീസ് സബ് ഇന്‍സ്പ്ടെര്‍മാരായ അഭിലാഷ്, ബിനോയ് തോമസ്, ഡോ. ജോസ് കോക്കാട്ട്, ഡോ. കുര്യന്‍ ജോസഫ് എമ്പ്രയില്‍, ഡോ. ജോര്‍ജ് ആന്‍റണി ഇലവനാല്‍, ടിംസ് പോത്തന്‍ നെടുംപുറം, കൗണ്‍സിലര്‍ ബിജി ജോജോ, പി.വി. ജോര്‍ജ്, അഡ്വ. മിനി ജോര്‍ജ്, ഷാജി തകിടിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org