പി.പി.ഇ. കിറ്റ് ധരിച്ച് സാനിറ്റൈസറും സമ്മാനങ്ങളുമായി സാന്റാക്ലോസ്. 

പി.പി.ഇ. കിറ്റ് ധരിച്ച് സാനിറ്റൈസറും സമ്മാനങ്ങളുമായി സാന്റാക്ലോസ്. 
Published on

ഫോട്ടോ അടിക്കുറിപ്പ്‌: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സഹൃദയ സ്റ്റാഫംഗങ്ങളെ  ക്രിസ്തുമസ് സംഗമത്തിൽ അനുമോദിക്കുന്നു.  ലൈജി ബിജു, പോൾ ജോവർ,   ഡോ.ജോണി കണ്ണമ്പിള്ളി,  ഫാ.എബ്രഹാം ഓലിയപ്പുറം,   ഫാ.ജോസ് കൊളുത്തുവെളളിൽ,  ഫാ.ജിനോ ഭരണികുളങ്ങര, പാപ്പച്ചൻ തെക്കേക്കര തുടങ്ങിയവർ സമീപം.


കോവിഡ് കാലത്ത് രോഗ പ്രതിരോധ സന്ദേശങ്ങളും സാനിറ്റൈസറും ക്രിസ്തുമസ് ആശംസകളുമായി പി.പി.ഇ. കിറ്റ് ധരിച്ച സാന്റാക്ലോസ്. എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ പൊന്നുരുന്നിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടിയായിരുന്നു വേദി.

ഇല്ലായ്മകളുടേയും വല്ലായ്മകളുടേയും നടുവിൽ പ്രത്യാശയുടെ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നതെന്ന് ക്രിസ്തുമസ് സംഗമം ഉദ്ഘാടനം ചെയ്ത ഭാരത് മാതാ കോളേജ് മാനേജർ ഫാ.എബ്രഹാം ഓലിയപ്പുറം അഭിപ്രായപ്പെട്ടു.സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെളളിൽ അധ്യക്ഷനായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സഹൃദയ സ്റ്റാഫംഗങ്ങളായ പോൾ ജോവർ (അങ്കമാലി നഗരസഭ), ലൈജി ബിജു ( മലയാറ്റൂർ ഗ്രാമപഞ്ചായത്ത്) എന്നിവരെ യോഗത്തിൽ അനുമോദിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, സി.എസ്. ബി. ബാങ്ക്മാനേജർ അരുൺ, ഡോ.ജോണി കണ്ണമ്പിള്ളി, പാപ്പച്ചൻ തെക്കേക്കര, ജോസിൻ ജോൺ എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org