വീട്ടുജോലിക്കാരികള്‍ക്ക് സന്യാസസഭയുടെ സഹായം

ഗാര്‍ഹിക തൊഴിലാളികളായ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും തൊഴിലിടങ്ങളില്‍ നേരിടുന്ന പീഡനങ്ങള്‍ക്കും നിയമ പരിരക്ഷയടക്കമുള്ള സഹായങ്ങളുമായി മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ് രംഗത്ത്. ലൈംഗിക പീഡനങ്ങളടക്കമുള്ള എല്ലാ അതിക്രമങ്ങള്‍ക്കുമെതിരെ നിയമപോരാട്ടം നടത്താനും നീതി ഉറപ്പാക്കാനുമുള്ള ക്രമീകരണങ്ങളാണ് സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടന നല്‍കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി കൗണ്‍സലിംഗും പുനരുദ്ധാരണ പദ്ധതികളും നടപ്പാക്കുന്നുമുണ്ട്. അതിക്രമങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്.

ദുരുപയോഗങ്ങളില്‍ ഇരകളാകുന്നവര്‍ക്കായി ഹോളി സ്പിരിറ്റ് സഭ രൂപം നല്‍കിയിരിക്കുന്ന ഉദയ് സോഷ്യല്‍ ഡവലപ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരിക്കും ഈ ഓഫീസ് പ്രവര്‍ത്തിക്കുകയെന്നും ഗാര്‍ഹിക തൊഴിലാളികളായ നിരവധി സ്ത്രീകള്‍ അഭിമുഖീകരി ക്കുന്ന പ്രശ്നങ്ങള്‍ നേരില്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പ്രസ്ഥാനം ആരംഭിച്ചതെന്നും സംഘടനയുടെ സെക്ര ട്ടറി സിസ്റ്റര്‍ ലിസി തോമസ് പറഞ്ഞു. സംഘടനയുടെ ഓഫീസ് ഉദ്ഘാടനം ഭോപ്പാല്‍ ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org