അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപതാ ചെറുപുഷ്പ മിഷന് ലീഗിന്റെ സപ്തത സമ്മേളനത്തിന്റെ ഭാഗമായി എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍വച്ചു പതാകദിനം ആചരിച്ചു. ദിവ്യബലിമദ്ധ്യേ മിഷന് ലീഗ് പ്രഥമ പ്രസിഡന്റ് ആന്റണി പൗലോസിന്റെ നേതൃത്വത്തില്‍ മുന്‍കാല പ്രവര്‍ത്തകരും സ്വാഗതസംഘം ഭാരവാഹികളും മിഷന്‍ലീഗ് പ്രവര്‍ത്തകരും കാഴ്ചസമര്‍പ്പണം നടത്തി. വികാരി ഫാ. തോമസ് നരികുളം പതാക ഉയര്‍ത്തി. ഫാ. വിന്‍സെന്റ് പാനികുളം സി എംഐ, ഫാ. ആന്റോ ചിറമേല്‍, അതിരൂപത പ്രസിഡന്റ് എം.വി. ഷാജു, ജനറല്‍ കണ്‍വീനര്‍ ആന്റണി പാലമറ്റം, മനോജ് കരുമത്തി, ജോയി പടയാട്ടില്‍, നൈസന്‍ ആന്റണി, അനോജ് പി.എം., ഡിജോണ്‍ പി. ആന്റണി, ബിപിന്‍ വിന്‍സെന്റ്, സിസിലി പാപ്പച്ചന്, സി. റോസ്ലിന് എസ്എബിഎസ്, അലീന ഷാജു, ജോളി പാനികുളം, പുളിയനം പൗലോസ്, ദേവസ്സി വാഴപ്പിള്ളി, ജോര്‍ജ് മണവാളന്, ആന്റണി പാനികുളം എന്നിവര്‍ പ്രസംഗിച്ചു.