സര്‍ക്കാരിന്‍റെ പെന്‍ഷന്‍ നയത്തിനെതിരെ അധ്യാപകര്‍

കൊച്ചി: ഹ്രസ്വകാല അവധി ഒഴിവുകളിലെ സേവന കാലം പെന്‍ഷന് പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മുന്നൂറോളം അധ്യാപകര്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍ കി. 1968 മുതല്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെ നേതൃത്വത്തിലാണ് 14 ജില്ലകളില്‍ നിന്നുള്ള മുന്നൂറോളം പേര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായി.

ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷന് പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2016 ആഗസ്റ്റ് 5-നാണ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുകയും 2017 ആഗസ്റ്റ് 14ന് അധ്യാപകര്‍ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു. കോടതി വിധിയെ മറികടക്കാന്‍ 2018 മാര്‍ച്ച് 21-ന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുകയും അതിന് അനുസൃതമായി കേരള സര്‍വ്വീസ് ചട്ടങ്ങള്‍  ഭേദഗതി ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org