പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി സര്‍വമത പ്രാര്‍ത്ഥന

വിഭാഗീയമായ ശുഷ്കചിന്തകള്‍ മാറ്റിവച്ചു മനുഷ്യനിലെ ദൈവികത്വം വെളിപ്പെടുത്താന്‍ പ്രകൃതി ഒരുക്കിയ പ്രത്യേക അവസരമായിട്ടു വേണം കേരളം നേരിട്ട പ്രളയത്തെയും ദുരന്തത്തെയും വിലയിരുത്തേണ്ടെതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പ്രളയ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെയും ആഭിമുഖ്യത്തില്‍ പാലാരിവട്ടം പി ഒ സിയില്‍ ചേര്‍ന്ന സര്‍വമതപ്രാര്‍ത്ഥനയില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം, ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ജോസഫ് കാരിക്കശ്ശേരി, ബിഷപ് എബ്രാഹം മാര്‍ ജൂലിയോസ്, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ആചാര്യ സച്ചിദാനന്ദ ഭാരതി, അബ്ദുള്‍ സലാം മുസലിയാര്‍, സ്വാമി ബോധേന്ദ്ര തീര്‍ത്ഥ, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. മരിയാന്‍ അറയ്ക്കല്‍, ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, ഫാ. റൊമാന്‍സ് ആന്‍റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org