സത്നാ സെമിനാരിയുടെ രജത ജൂബിലി ആഘോഷം

സത്നാ സെമിനാരിയുടെ രജത ജൂബിലി ആഘോഷം

മധ്യപ്രദേശിലെ സത്നായില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക മിഷന്‍ മേജര്‍ സെമിനാരിയായ സെന്‍റ് എഫ്രേംസ് തിയളോജിക്കല്‍ സെമിനാരി രജത ജൂബിലി ആഘോഷിക്കുന്നു. ഒക്ടോബര്‍ നാലിനു ചേരുന്ന ജൂബിലി സമാപന സമ്മേളനത്തില്‍ സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. സെമിനാരി കമ്മീഷന്‍ ചെയര്‍മാനും സത്നാ ബിഷപ്പുമായ മാര്‍ ജോസഫ് കൊടകല്ലില്‍, തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. എബ്രഹാം വിരുത്തിക്കുളങ്ങര, ജബല്‍ പൂര്‍ ബിഷപ് ഡോ. ജെറാള്‍ഡ് അല്‍മേഡ, സാഗര്‍ ബിഷപ്പ് മാര്‍ ആന്‍റണി ചിറയത്ത്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ തുടങ്ങിയ സഭാധ്യക്ഷന്മാരും മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള നേതാക്കളും സംബന്ധിക്കും.

സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യയിലെ മിഷന്‍ രംഗങ്ങളുടെ ഭാഷാ-സാംസ്കാരിക പശ്ചാത്തലത്തിലും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ സത്നാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി. മറ്റം 1992 ജൂലൈ മൂന്നിന് ആരംഭിച്ചതാണ് സത്നാ സെമിനാരി. സ്ഥിരാധ്യാപകരായ ആറു വൈദികര്‍ക്കു പുറമേ വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉള്‍പ്പെടുന്ന 25 സന്ദര്‍ശകാധ്യാപകരും സെമിനാരി ഫാക്കല്‍റ്റിയിലുണ്ട്. ജൂബിലി വര്‍ഷത്തില്‍ ഇവിടെ നിന്നുള്ള ഇരുപത്തിയഞ്ച് നവ വൈദികര്‍ അഭിഷിക്തരാകുന്നുണ്ട്. സീറോ മലബാര്‍ സിനഡിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള നാലാമത്തെയും കേരളത്തിനു പുറത്തുള്ള സഭയുടെ ഇത്തരത്തിലെ ആദ്യത്തെയും മേജര്‍ സെമിനാരിയാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org