ആന്തരികജ്ഞാനമില്ലായ്മ കാലഘട്ടത്തിന്‍റെ വെല്ലുവിളി – മാര്‍ എടയന്ത്രത്ത്

ആന്തരികജ്ഞാനമില്ലായ്മ കാലഘട്ടത്തിന്‍റെ വെല്ലുവിളി – മാര്‍ എടയന്ത്രത്ത്

ജ്ഞാനം അന്യമാവുമ്പോള്‍ സമൂഹത്തിനു നേര്‍ദിശ പകരുന്ന വെളിച്ചമാണു നഷ്ടമാകുന്നതെന്ന് എറണാകുളം-അങ്കമാലി അതി രൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. സത്യദീപം വാരികയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ സെമിനാരികളിലെ സാഹിത്യാഭിരുചിയുള്ള വൈദികാര്‍ഥികള്‍ക്കും ജൂനിയര്‍ സിസ്റ്റര്‍മാര്‍ക്കുമായി കലൂര്‍ റിന്യുവല്‍ സെന്‍ററില്‍ നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജ്ഞാനം നേടുവാനുള്ള ആന്തരികമായ വിശപ്പില്ലായ്മയാണു പുതിയ കാലഘട്ടം നേരുടുന്ന വെല്ലുവിളി. ജ്ഞാനമില്ലാത്ത ലോകം ചന്തയുടേതിനു സമാനമാണ്. പണത്തിനായുള്ള നെട്ടോട്ടത്തില്‍ ജ്ഞാനത്തെ പലരും മറക്കുന്നു. പൊതുസമൂഹത്തിനു മനസ്സിലാ കുന്ന ഭാഷ വിനിമയം ചെയ്യാനും നഷ്ടമായ നന്മകള്‍ തിരിച്ചുപിടിക്കാനും ശ്രമങ്ങളുണ്ടാവണമെന്നും മാര്‍ എടയന്ത്രത്ത് പറഞ്ഞു. വൈദിക – സന്യാസാര്‍ത്ഥികള്‍ വിജ്ഞാനസമ്പാദനത്തിനായി പരിശ്രമിക്കണമെന്നും നല്ല വായനാശീലം ആര്‍ജ്ജിക്കണമെന്നും ബിഷപ് സൂചിപ്പിച്ചു.

"വിജ്ഞാനവും വെളിപാടും: സംഘട്ടനമോ സമ്മേളനമോ?" എന്ന വിഷയത്തിലാണു സിമ്പോസിയം നടന്നത്. വിവിധ വിഷയങ്ങളില്‍ റവ. ഡോ. പോള്‍ തേലക്കാട്ട്, പി.കെ. രാജശേഖരന്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പാനല്‍ ചര്‍ച്ചയില്‍ ജോണ്‍ പോള്‍, ബെന്യാമിന്‍, സിസ്റ്റര്‍ ഡോ. നോയല്‍ റോസ് എന്നിവര്‍ പങ്കെടുത്തു. ഫാ. ആന്‍റണി കല്ലൂക്കാരന്‍ മോഡറേറ്ററായിരുന്നു. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാച്ചന്‍ നേരേവീട്ടില്‍, മാനേജിംഗ് എഡിറ്റര്‍ ഫാ. സെന്‍ കല്ലുങ്കല്‍, സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org