സൗഖ്യസദന്‍ രജത ജൂബിലി സമാപിച്ചു

സൗഖ്യസദന്‍ രജത ജൂബിലി സമാപിച്ചു

ചെത്തിക്കോട്: അവഗണിക്കപ്പെടുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി തുറന്നു പ്രവര്‍ത്തിക്കുന്ന ആശ്രയ ഭവനങ്ങളും അവര്‍ക്കായി ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങളും സഭയുടെ കാരുണ്യമുഖമാണ് പ്രകാശിപ്പിക്കുന്നതെന്ന് അനൂപ് ജേക്കബ് എംഎല്‍എ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൗഖ്യസദന്‍ വയോജനമന്ദിരത്തിന്‍റെ രജത ജൂബിലി സമാപനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെത്തിക്കോട് സൗഖ്യ സദനില്‍ സംഘടിപ്പിച്ച യോഗത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്നവരെയും വേദനിക്കുന്നവരെയും എത്രമാത്രം പരിഗണിക്കുന്നു എന്നതാണ് ഒരു സമൂഹത്തിലെ സംസ്കാരത്തിന്‍റെ അളവുകോല്‍ എന്ന് അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് സഭാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് വള്ളിപ്പാലം മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഫാ. കുര്യാക്കോസ് പുത്തന്‍മാനായില്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി പീറ്റര്‍, അംഗങ്ങളായ കെ.ആര്‍. ജയകുമാര്‍, ജൂലി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org