സ്കൂള്‍ കലോത്സവ തീയതി പുനഃപരിശോധിക്കണം – കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്തുമസ് അനുബന്ധ ദിനങ്ങളില്‍ നടത്താനുള്ള സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം പുനഃപരിശോധിക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതിയോഗം ആവശ്യപ്പെട്ടു. ഈദിവസങ്ങളില്‍ കലോത്സവം നടത്തുന്നതുമൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും നൂറു കണക്കിന് അദ്ധ്യാപകര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് യോഗം വിലയിരുത്തി. അദ്ധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷന് പരിഗണിക്കുന്നതുള്‍പ്പെടെയുള്ള പൊതു വിദ്യാഭ്യാസരംഗത്തെ വിവിധ വിഷയങ്ങളില്‍ ത്വരിത നടപടികള്‍ ഉണ്ടാവണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ്  സാലു പതാലില്‍ അദ്ധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് കരിവേലിക്കല്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആന്‍റണി, മാത്യു ജോസഫ്, ഡി. ആര്‍ ജോസ്, എം. ആബേല്‍, സിസ്റ്റര്‍ മാഗി സി.എം.സി. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org