സ്കോട്ടിഷ് പാര്‍ലിമെന്‍റില്‍ കുരിശുവര നടത്തി

സ്കോട്ടിഷ് പാര്‍ലിമെന്‍റില്‍ കുരിശുവര നടത്തി

ചരിത്രത്തിലാദ്യമായി സ്കോട്ട്ലന്‍റിലെ പാര്‍ലിമെന്‍റ് മന്ദിരത്തില്‍ വിഭൂതിബുധനാഴ്ച വിശ്വാസികള്‍ക്കു വിഭൂതി നല്‍കുന്നതിനും കുരിശു വരയ്ക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തി. എഡിന്‍ബറോ ആര്‍ച്ചുബിഷപ് ലിയോ കഷ്ലി ചടങ്ങുകളില്‍ കാര്‍മ്മികനായി. വിവിധ പാര്‍ട്ടികളില്‍ പെട്ട പാര്‍ലിമെന്‍റ് അംഗങ്ങളും പാര്‍ലിമെന്‍റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തതായി അതിരൂപത അറിയിച്ചു. ആര്‍ച്ചുബിഷപ് നേരിട്ടെത്തിയതിനു പാര്‍ലിമെന്‍റംഗങ്ങള്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യമായി വിശുദ്ധവാരത്തില്‍ സ്കോട്ടിഷ് പാര്‍ലിമെന്‍റ് മന്ദിരത്തില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു. ഈ വര്‍ഷവും അതുണ്ടാകുമെന്ന് ചില പാര്‍ലിമെന്‍റംഗങ്ങള്‍ പറഞ്ഞു. കൂടാതെ ഭാവിയില്‍ കത്തോലിക്കാസഭയുടെ കൂടുതല്‍ ചടങ്ങുകള്‍ക്ക് സ്കോട്ടിഷ് പാര്‍ലിമെന്‍റ് വേദിയാകുമെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org