സ്കോട്ട്ലന്‍ഡില്‍ 12 പേര്‍ക്കു പൗരോഹിത്യം; 20 വര്‍ഷത്തിനിടയിലെ റെക്കോഡ് സംഖ്യ

സ്കോട്ട്ലന്‍ഡില്‍ 12 പേര്‍ക്കു പൗരോഹിത്യം; 20 വര്‍ഷത്തിനിടയിലെ റെക്കോഡ് സംഖ്യ

സ്കോട്ട്ലന്‍ഡിലെ കത്തോലിക്കാസഭയില്‍ ഈ വര്‍ഷം പുരോഹിതരായി പട്ടം സ്വീകരിക്കുന്നത് 12 പേര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സംഖ്യയാണിത്. ദൈവവിളികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും സഫലമാകുന്നതിലെ സന്തോഷത്തിലാണ് സ്കോട്ടിഷ് കത്തോലിക്കാ സഭ ഇപ്പോള്‍. 1997-ല്‍ 12 പേര്‍ പൗരോഹിത്യം സ്വീകരിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ 5 ആയിരുന്നു ഒരു വര്‍ഷം പൗരോഹിത്യം സ്വീകരിക്കുന്നവരുടെ ശരാശരി എണ്ണം. 2008-ല്‍ നവവൈദികര്‍ ആരുമുണ്ടായില്ല. സെമിനാരിയില്‍ ചേരാന്‍ താത്പര്യപ്പെട്ട് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് സ്കോട്ടിഷ് സഭയില്‍ ദൈവവിളി കാര്യാലയത്തിന്‍റെ ചുമതല വഹിക്കുന്ന ബിഷപ് ജോണ്‍ കീനാന്‍ അറിയിച്ചു. പ്രാര്‍ത്ഥന, ദൈവവിളി പ്രോത്സാഹകരുടെ പുതിയ ആശയങ്ങള്‍, സമൂഹമാധ്യമങ്ങളുടെ ഉപയോഗം, പ്രതിമാസ അനൗപചാരിക കൂട്ടായ്മകള്‍ തുടങ്ങിയവയാണ് ഈ വര്‍ദ്ധനയ്ക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരാലംബര്‍ക്കു വേണ്ടി സേവനം ചെയ്യാന്‍ ആഗ്രഹിച്ചു സന്യാസിനിമാരാകാന്‍ വരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും ഇപ്പോള്‍ വര്‍ദ്ധന കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 പേരില്‍ നാലു പേര്‍ കഴിഞ്ഞ ആഴ്ചയില്‍ അഭിഷിക്തരായി. 11 പേരും വിവിധ രൂപതകള്‍ക്കു വേണ്ടിയാണ് വൈദികരാകുന്നത്. ഒരാള്‍ സലേഷ്യന്‍ സന്യാസസഭയിലാണു പട്ടം സ്വീകരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org