സ്കോട്ട്ലന്‍ഡില്‍ കത്തോലിക്കാ വിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

സ്കോട്ട്ലന്‍ഡില്‍ കത്തോലിക്കാ വിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്കോട്ടിഷ് കത്തോലിക്കാസഭയുടെ വക്താവ് പ്രസ്താവിച്ചു. ഈ പ്രവണതയെ ചെറുക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു പ്രശ്നം പരിഹരിക്കണമെങ്കില്‍ ആദ്യം അതുണ്ടെന്ന് അംഗീകരിക്കണം. ദൗര്‍ഭാഗ്യവശാല്‍ കത്തോലിക്കാവിരുദ്ധ അക്രമപ്രവണതയുടെ കാര്യത്തില്‍ സ്കോട്ട്ലന്‍ഡില്‍ അതുണ്ടായിട്ടില്ല-സ്കോട്ടിഷ് കത്തോലിക്കാ സഭയുടെ മാധ്യമവിഭാഗം മേധാവിയായ പീറ്റര്‍ കാര്‍നി വ്യക്തമാക്കി. സ്കോട്ട്ലന്‍ഡില്‍ 2016-17 ല്‍ മതപരമായ മുന്‍വിധികള്‍ മൂലമുള്ള 719 അക്രമസംഭവങ്ങളുണ്ടായെന്നാണ് കണക്ക്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 642 എണ്ണം അധികമായിരുന്നു ഇത്. ഈ കൃത്യങ്ങളില്‍ 57 ശതമാനവും കത്തോലിക്കര്‍ക്കെതിരായിരുന്നു. ജനസംഖ്യയില്‍ 17 ശതമാനമാണ് കത്തോലിക്കര്‍ എന്നതും ഓര്‍ക്കണം. പ്രശ്നങ്ങള്‍ ഉന്നയിച്ചപ്പോള്‍ ക്യാബിനെറ്റ് സെക്രട്ടറി ആഞ്ജെലാ കോണ്‍സ്റ്റന്‍സ് അവ്യക്തമായ മറുപടിയാണ് നല്‍കിയതെന്നും വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org