സെമിനാരി വിദ്യാര്‍ത്ഥി ഡോക്ടര്‍ ജോലിയിലേയ്ക്ക്

കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്ന സ്പെയിനിലെ കാര്‍ത്തജെനയിലെ സാന്‍ ഫുള്‍ ജെന്‍സ്യ കത്തോലിക്കാ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളലേറെയും അടിയന്തിര സാഹചര്യം മുന്‍നിറുത്തി സ്വന്തം വീടുകളിലേയ്ക്കു മടങ്ങിയപ്പോള്‍ ഒരാള്‍ മാത്രം റെക്റുടെ മുമ്പില്‍ വ്യത്യസ്തമായ ഒരഭ്യര്‍ത്ഥന വച്ചു. സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പില്‍ ഡോക്ടറായി ജോലി സ്വീകരിക്കാന്‍ അനുവദിക്കണം. അങ്ങനെ അബ്രാഹം മാര്‍ട്ടിനെസ് എന്ന ഒന്നാം വര്‍ഷ സെമിനാരി വിദ്യാര്‍ത്ഥി തന്‍റെ ഡോക്ടര്‍ ജോലി പുനരാരംഭിച്ചു. വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കി കുറെ കാലം ഡോക്ടറായി ജോലി ചെയ്ത ശേഷം വൈദികപഠനത്തിനു സെമിനാരിയില്‍ ചേര്‍ന്നയാളാണ് മാര്‍ട്ടിനെസ്.

ക്യൂന്‍ സോഫിയ ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്ന മാര്‍ട്ടിനെസ് തന്‍റെ അനുഭവങ്ങള്‍ കാര്‍ത്തജെന രൂപതയുടെ വെബ്സൈറ്റില്‍ എഴുതുന്നുണ്ട്. ഈ അനുഭവങ്ങള്‍ പൗരോഹിത്യത്തിലേയ്ക്കുള്ള തന്‍റെ ദൈവവിളിയെ വീണ്ടും ബലപ്പെടുത്തിയെന്ന് അദ്ദേഹമെഴുതി. വിശുദ്ധിയില്‍ അനുദിനം വളരേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും രോഗികളില്‍ ക്രിസ്തുവിനെ കണ്ടുകൊണ്ട് അവര്‍ക്കായി കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടതിനെ കുറിച്ചുമാണ് വൈദ്യശാസ്ത്രരംഗത്തേയ്ക്കുളള മടക്കം എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ശരീരങ്ങളുടെയും ആത്മാക്കളുടേയും സൗഖ്യദായകനായ യേശുവിന്‍റെ ശിഷ്യനായിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു – മാര്‍ട്ടിനെസ് പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org