സെറാഫിന്‍ കാത്തലിക് മീഡിയയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

സെറാഫിന്‍ കാത്തലിക് മീഡിയയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ലോക സുവിശേഷവത്കരണത്തിന്‍റെ ഭാഗമായി 2016-ല്‍ സെറാഫിന്‍ കാത്തലിക് മീഡിയ പുറത്തിറക്കിയ റിട്രീറ്റ് ഫൈന്‍ഡര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വീകാര്യതയ്ക്കുമായി 'ഇന്‍ഫോ കാത്തലിക്' എന്ന പേരു സ്വീകരിച്ചു ശുശ്രൂഷ ആരംഭിച്ചു.
ഭാരതത്തിലും വിദേശത്തുമുള്ളവര്‍ക്ക് ധ്യാനശുശ്രൂഷകള്‍ ലഭ്യമാക്കാനും കേരളത്തില്‍ നടക്കുന്ന ധ്യാനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും ഉപകരിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഭാഷകളില്‍ നടക്കുന്ന വി. കുര്‍ബാനകളുടെ സമയക്രമം, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ആരാധനാ ചാപ്പലുകളുടെ വിവരങ്ങള്‍, കത്തോലിക്കാസഭയുടെ ഔദ്യോഗിക ധ്യാന കേന്ദ്രങ്ങള്‍, കരിസ്മാറ്റിക് ശുശ്രൂഷകള്‍ തുടങ്ങിയ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനകള്‍, കുര്‍ബാനക്രമങ്ങള്‍, സഭാ വാര്‍ത്തകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും.
ഇന്‍ഫോ കാത്തലിക്കിന്‍റെ ആധ്യാത്മിക ഉപദേഷ്ടാക്കളായി സേവനം ചെയ്യുന്നത് പാലക്കാട് മലമ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ഫെയ്ത്ത് സഭയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് മൈക്കിള്‍, പ്രൊക്യുറേറ്റര്‍ ഫാ. റെജി എന്നിവരാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍: https://play.google.com/store/apps/details?id=com.info.catholicmedia .serafinapp&hl=en, വെബ് സൈറ്റ്:  http://app.serafinonline.com/

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org