കുഞ്ഞേട്ടന്‍ പുരസ്കാരം ഷാജി മാലിപ്പാറയ്ക്ക്

കുഞ്ഞേട്ടന്‍ പുരസ്കാരം ഷാജി മാലിപ്പാറയ്ക്ക്

കൊച്ചി: മിഷന്‍ലീഗ് സംസ്ഥാനസമിതി നല്കി വരു ന്ന കുഞ്ഞേട്ടന്‍ പുരസ്കാരത്തിനു ബാലസാഹിത്യകാരനും പരിശീലകനുമായ ഷാജി മാലിപ്പാറ അര്‍ഹനായി. 25 വര്‍ഷമായി തേവര സെന്‍റ് മേരീസ് സ്കൂളില്‍ അദ്ധ്യാപകനായ ഷാജി 56 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മിഷന്‍ ബാലമാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്, മിഷന്‍ റാണി കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍, ജീവജ്വാല എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെസിബിസി മതാദ്ധ്യാപക അവാര്‍ഡ്, സത്യദീപം വാരികയുടെ മാര്‍ പടിയറ അവാര്‍ഡ്, മേരിവിജയം സാഹിത്യ അവാര്‍ഡ്, അദ്ധ്യാപകദിന സാഹിത്യ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആലുവ അശോകപുരം ഇടവകാംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org