Latest News
|^| Home -> International -> യുവജനദിനാഘോഷത്തിന് ഒരുക്കമായി ഹ്രസ്വചിത്രമത്സരം

യുവജനദിനാഘോഷത്തിന് ഒരുക്കമായി ഹ്രസ്വചിത്രമത്സരം

Sathyadeepam

2019-ലെ ആഗോള യുവജനദിനാഘോഷത്തിനൊരുക്കമായി അമേരിക്കയിലെ ഗുഡ്നെസ് റീയിന്‍സ് എന്ന സംഘടന ഒരു ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. സത്യം, സൗന്ദര്യം, നന്മ തുടങ്ങിയവയെ വളര്‍ത്തുന്ന ചലചിത്രങ്ങളാണ് മത്സരത്തിനു ക്ഷണിച്ചിരിക്കുന്നത്. ഷെയര്‍ ദ സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന മത്സരത്തില്‍ നാല് ഇനങ്ങളായി തിരിച്ചാണ് ചിത്രങ്ങള്‍ സ്വീകരിക്കുക. 7 മിനിട്ടാണ് ഒരു ഹ്രസ്വചിത്രത്തിനു നിശ്ചയിച്ചിരിക്കുന്ന സമയം. ഓരോ ഇനത്തിലും ആയിരം ഡോളര്‍ വീതമായിരിക്കും സമ്മാനം. 2019 ജനുവരി 22 മുതല്‍ 27 വരെ പനാമ സിറ്റിയിലാണ് അടുത്ത ആഗോള യുവജനദിനാഘോഷം.

Leave a Comment

*
*