പ്രളയകാലത്തെ ഒത്തൊരുമ തുടരണം -എസ്. ശര്‍മ്മ എം.എല്‍.എ.

പ്രളയകാലത്തെ ഒത്തൊരുമ തുടരണം  -എസ്. ശര്‍മ്മ എം.എല്‍.എ.

വൈപ്പിന്‍: പ്രളയകാലത്ത് ജനങ്ങള്‍ കാട്ടിയ ഒത്തൊരുമയും സഹായ മനഃസ്ഥിതിയും തുടര്‍ന്നും നിലനിര്‍ത്തേണ്ടത് നാടിന്‍റെ പുനര്‍ നിര്‍മാണത്തിന് അത്യന്താപേക്ഷിതമാണെന്ന് എസ്. ശര്‍മ എംഎല്‍എ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കുന്ന കാരുണ്യപ്രവാഹം പ്രളയനാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഫാമിലി കിറ്റുകളുടെ വൈപ്പിന്‍ മേഖലാതല വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാറക്കലില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ഡ റിബൈറോ അധ്യക്ഷത വഹിച്ചു. ഫാമിലി കിറ്റുകളുടെ വിതരണോദ്ഘാടനം കാരിത്താസ് ജര്‍മനിയിലെ ഏഷ്യാ ഡെസ്ക് തലവന്‍ പീറ്റര്‍ സെയ്ഡെല്‍ നിര്‍വഹി ച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ ചെയറുകള്‍ ഗ്രാമപഞ്ചായത്ത് അംഗം സാജു മേനാച്ചേരിയും ശുചീകരണോപാധികള്‍ ഞാറക്കല്‍ പള്ളി വികാരി ഫാ. ജോസഫ് കരുമത്തിയും പഠനോപകരണ കിറ്റുകള്‍ ഗ്രാമപഞ്ചായത്ത് അംഗം മിനി രാജുവും വിതരണം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, സഹൃദയ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ പി.പി. തോമസ്, കാരിത്താസ് ഇന്ത്യ കേരളാ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സിബി പൗലോസ്, എ.റ്റി. ആന്‍റണി, സെലിന്‍ പോള്‍, ഷെല്‍ഫി ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org