ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്

കൊച്ചി: ഹ്രസ്വചിത്രങ്ങള്‍ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ആശയസംവേദനം നടത്തുന്നത് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. ചാവറ മൂവി സര്‍ക്കിള്‍ സംഘടിപ്പിച്ച നാലാമത് ചാവറ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാരംഗത്തെ മികച്ച നവാഗത സംവിധായകനുള്ള ഈ വര്‍ഷത്തെ ചാവറ യുവപ്രതിഭാപുരസ്കാരം കെ.ജി. ജോര്‍ജ് ടേക്ക് ഓഫ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മഹേഷ്നാരായണന് സമ്മാനിച്ചു. 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയതായിരുന്നു അവാര്‍ഡ്. സി. എം.ഐ. സഭ അജപാലനവിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. സാജു ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. റോബി കണ്ണന്‍ ചിറ സിഎംഐ അവാര്‍ഡ് പ്രഖ്യാപനം നടത്തി. പൊതുവിഭാഗത്തില്‍ മികച്ച സംവിധായകനായി ഷനുബ് കരുവത്തും മികച്ച സിനിമയായി ലിറ്റില്‍ ഹാന്‍ഡ്സും തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തല്‍ മികച്ച ചിത്രവും മികച്ച സംവിധായകനുമായി ഫ്യൂഗ് എന്ന ചിത്രവും അതിന്‍റെ സംവിധായകനായ വിവേക് ജോസഫ് വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരങ്ങളായി കുമാരി മീനാക്ഷി (വെന്‍ജന്‍സ് ഓഫ് മീനാക്ഷി), കുമാരി പാര്‍വ്വതി നാരായണി (കടലാസു തോണി), കുമാരി ഗൗരി കൃഷ്ണ (കയ്യൊപ്പ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അപ്പൂപ്പന്‍താടി, കടലാസുതോണി, 45 സെക്കന്‍റ് സ്, തിരക്കഥ, വെന്‍ജന്‍സ് ഓഫ് മീനാക്ഷി, തലമുറ, ആരോ ഒരാള്‍, കോഴികള്‍ ഇല്ലാത്ത ഭൂമി, ലൈഫ്, ദ ഡോക്ട്റിന്‍ എന്നിവ മിക ച്ച 10 ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തില്‍ കയ്യൊപ്പ്, അങ്കവാലനും അറബിനാടും അവാര്‍ഡ് കരസ്ഥമാക്കി.

ഫാ. സാജു ചക്കാലക്കല്‍, ജൂറി അംഗങ്ങളായ ടി. കലാധരന്‍, ആന്‍റണി സോ ണി എന്നിവര്‍ പ്രസംഗിച്ചു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ അ സിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സ്വാഗത വും ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജോളി പവേലില്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org