സിജോ അമ്പാട്ട് FIMCAP ഏഷ്യന്‍ പ്രസിഡന്‍റ്

സിജോ അമ്പാട്ട്  FIMCAP ഏഷ്യന്‍ പ്രസിഡന്‍റ്
Published on

വത്തിക്കാനിനു കീഴിലുള്ള അന്താരാഷ്ട്ര യുവജന സംഘടനയായ FIMCAPന്‍റെ ഏഷ്യന്‍ പ്രസിഡന്‍റുമാരില്‍ ഒരാളായ തലശേരി അതിരൂപതാംഗമായി സിജോ അമ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ, ഐസിവൈഎമ്മിനെ പ്രതിനിധികരിച്ചാണ് സിജോ ബെല്‍ജിയത്തില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തത്. 30-ലധികം രാജ്യങ്ങള്‍ പങ്കെടുത്ത ജനറല്‍ അസംബ്ലിയില്‍വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് ഫിലിപ്പിന്‍സുകാരനായ ജെറിന്‍ ഗബ്രിയേലാണ് മറ്റൊരു ഏഷ്യന്‍ പ്രസിഡന്‍റ്. ഇന്ത്യയിലെ യുവജനങ്ങളെ അന്താരാഷ്ട്ര യുവജന സംഘടനകളിലേക്ക് കൈപിടിച്ചുയുര്‍ത്തുവാനും വിവിധ പദ്ധതികളിലൂടെ എശാരമുനെ യുവജനങ്ങളിലേക്കെത്തിക്കുവാനും പരിശ്രമിക്കുമെന്നു സിജോ അമ്പാട്ട് പറഞ്ഞു. നിലവില്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവും ,തലശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ് സിജോ. ഐസിവൈഎം ദേശീയ പ്രസിഡന്‍റ്, എസ്എംവൈഎം സ്ഥാപക പ്രസിഡന്‍റ്, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി, തലശേരി അതിരൂപതാ പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org