സിസ്റ്റേഴ്സ് ഓഫ് സെന്‍റ് മര്‍ത്താസ് സന്ന്യാസിനീസമൂഹം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയില്‍

പാലാ: ദൈവപുത്രനായ ഈശോയെ അടുത്തറിയുവാനും ശുശ്രൂഷിക്കുവാനും ഭാഗ്യം ലഭിച്ച സി. മര്‍ത്തായുടെ ജീവിതശൈലി സ്വീകരിച്ചു പാലാ രൂപതയില്‍ മൂലമറ്റത്ത് 1958 മാര്‍ച്ച് 11 നു സ്ഥാപിതമായ സെന്‍റ് മര്‍ത്താസ് സന്ന്യാസിനീ സമൂഹം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി 2019 നവംബര്‍ 20 ന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ കൃതജ്ഞതാസമര്‍പ്പണം ഫെബ്രുവരി 2-നു പാലാ ജനറലേറ്റില്‍വച്ചു നടത്തപ്പെട്ടു. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച കൃതജ്ഞതാബലിയില്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, സീറോ മലബാര്‍ സഭയുടെ കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍ സെന്‍റ് ചെറുവത്തൂര്‍, പാലാ രൂപതയുടെ വികാരി ജനറാളും സെന്‍റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്‍റെ ആത്മീയ നിയന്താവുമായ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വചനസന്ദേശത്തില്‍ മാര്‍ വാണിയപ്പുരയ്ക്കല്‍, മര്‍ത്താസ് സഹോദരിമാരുടെ ശുശ്രൂഷാമണ്ഡലം എടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ആത്മീയജീവിതത്തിലും ജീവിതവിശുദ്ധിയിലും അഭിവൃദ്ധിപ്പെട്ടു സന്തോഷകരമായ സന്ന്യാസജീവിതം നയിക്കുന്നവരാകണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. കുതജ്ഞതാബലിക്കുശേഷം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോസഫ് എരിക്കാപറമ്പില്‍, മോണ്‍. വിന്‍സെന്‍റ് റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തയ്യില്‍, ഡോ. അഗസ്റ്റിന്‍ വാലുമ്മേല്‍ ഒ.സി.ഡി., ഫാ. ജോണ്‍ കടൂക്കുന്നേല്‍ എംഎസ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org