ജപമാലയും സ്മാര്‍ട്ടാകുന്നു: ഇ-റോസറിക്കു വത്തിക്കാന്‍റെ പ്രോത്സാഹനം

ജപമാലയും സ്മാര്‍ട്ടാകുന്നു: ഇ-റോസറിക്കു വത്തിക്കാന്‍റെ പ്രോത്സാഹനം

മൊബൈല്‍ ഫോണ്‍ ആപ്പിന്‍റെ പിന്തുണയോടെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് – ജപമാലയ്ക്കു വത്തിക്കാന്‍റെ പിന്തുണ. കൈത്തണ്ടയില്‍ ധരിക്കാവുന്ന ഇ-റോസറി വളയവും അതുമായി സിങ്ക് ചെയ്യാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പുമാണ് ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ടായി ജപമാലയര്‍പ്പിക്കാന്‍ സഹായിക്കുന്നത്. വളയത്തിലെ കുരിശില്‍ ക്ലിക്ക് ചെയ്തു ജപമാലയാരംഭിക്കാം. ബ്ലൂടൂത്തു വഴി ഫോണുമായി ബന്ധിതമായിരിക്കുന്ന വളയത്തിലെ ഓരോ മണികളിലും അമര്‍ത്തുമ്പോള്‍ ആവശ്യമായ ധ്യാനങ്ങളും പ്രാര്‍ത്ഥനകളും ദൃശ്യങ്ങളും ഫോണില്‍ ലഭിക്കും. ഡിജിറ്റല്‍ ലോകത്തിന്‍റെ അതിരുകളില്‍ കഴിയുന്ന യുവജനങ്ങളെ ജപമാല ചൊല്ലാനും ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബോധനോപകരണം കൂടിയാണ് ഇതെന്നു ഈ സംരംഭത്തിന്‍റെ പിന്നിലുള്ള 'ക്ലിക്ക് ടു പ്രേ' യുടെ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഘലയുടെ ഒരു ഉപവിഭാഗമാണ് ക്ലിക്ക് ടു പ്രേ. തയ്വാന്‍ അധിഷ്ഠിതമായ ഗാഡ്ഗ്ടെക് എന്ന കമ്പനിയാണ് സ്മാര്‍ട്ട് റോസറി വികസിപ്പിച്ചത്. നൂറു ഡോളറാണ് ആമസോണ്‍ വഴി വിതരണം ചെയ്യുന്ന ഇതിന്‍റെ വില.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org