സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കായി ഏകദിനപരിശീലനക്കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജെ മാര്‍ട്ടിന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേരി ജോയി, ജിജി ജോയി, ജിന്‍സി റെജി എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിയോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കി. കൂടാതെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവയുടെ പാലനത്തെക്കുറിച്ചും ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ ജോമോന്‍ പി.എല്‍ ക്ലാസ്സ് നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org