കോവിഡ് 19 ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങി SMYM – KCYM പാലാ യുവജന സേന

കോവിഡ് 19 ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങി SMYM – KCYM പാലാ യുവജന സേന
Published on

പാലാ: ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19-നെതിരെ ബോധവത്ക്കരണയജ്ഞത്തിന് തുടക്കം കുറിച്ച് പാലാ രൂപതയിലെ യുവജനങ്ങള്‍. കേരളത്തിലും വ്യാപകമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ ചെറുത്തു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് SMYM പാലാ രൂപത നേതൃത്വം നല്‍കുന്നത്. ബോധവത്കരണ ക്യാമ്പയിന്‍റെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആളുകളെ ഒരുമിച്ചുകൂട്ടി ബോധവത്കരണ പരിപാടികള്‍ അസാധ്യമായ സാഹചര്യത്തില്‍ എല്ലാവിധ ജാഗ്രതാനിര്‍ദ്ദേശങ്ങളും സമൂഹത്തിന്‍റെ അടിത്തട്ടു വരെ എത്തിക്കാന്‍ യുവജനങ്ങള്‍ക്ക് സാങ്കേതികവിദ്യകളിലൂടെയും യൂണിറ്റുകളിലെ പ്രവര്‍ത്തനങ്ങളിലൂടെയും സാധിക്കട്ടെ എന്ന് ബിഷപ് ആശംസിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസ് കാക്കല്ലില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഫാ. ജോസഫ് വാട്ടപ്പള്ളില്‍, ഫാ. ജോണ്‍ എടേട്ട്, SMYM പാലാ രൂപതാ ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, രൂപതാ പ്രസിഡന്‍റ് ബിബിന്‍ ചാമക്കാലായില്‍, മിനു മാത്യൂസ്, ശീതള്‍ വെട്ടത്ത്, ബ്ര. മാത്യു പനങ്ങാട്ട്, മറ്റു യുവജന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org