കുടുംബങ്ങളില്‍ നിറയേണ്ടത് സ്നേഹ ശബ്ദം : മാര്‍ ആന്‍റണി കരിയില്‍

കുടുംബങ്ങളില്‍ നിറയേണ്ടത് സ്നേഹ ശബ്ദം : മാര്‍ ആന്‍റണി കരിയില്‍

തൃക്കാക്കര: കുടുംബങ്ങളില്‍ സ്നേഹത്തിന്‍റെ ശബ്ദം നിറയേണ്ട കാലമാണിതെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്‍റണി കരിയില്‍ പറഞ്ഞു. അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രേഷിത കേന്ദ്രം ഡയറക്ടര്‍ ഫാ. ഡോ. അഗസ്റ്റിന്‍ കല്ലേലി 'ജീവനുണര്‍ത്തും കുടുംബഭാഷ'യെന്ന വിഷയം അവതരിപ്പിച്ചു. 'ടോക് ഷോക്ക് സിസ്റ്റര്‍ ഡോ. റോസ് ജോസ്, റോബിള്‍ മാത്യു, കോര്‍ഡിനേറ്റര്‍ റൈഫന്‍, ടെസ്സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട രൂപത കാത്തലിക് കപ്പിള്‍സ് മൂവ് മെന്‍റ് പ്രസിഡന്‍റ് ഡോ. റെജു, ഡോ. സോണിയ എന്നിവര്‍ ചേര്‍ന്ന് മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യ ബലിയര്‍പ്പിച്ചു. പോസ്റ്റര്‍ മത്സര വിജയികള്‍ക്ക് ഫാ. ജേക്കബ് പാലക്കാപ്പിള്ളി സമ്മാനങ്ങള്‍ നല്‍കി. ഭാരത് മാത കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോയ്സണ്‍ പുതുശ്ശേരി സ്വാഗതം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org