സ്നേഹമെന്നാല്‍ പൊള്ളവാക്കുകളല്ല, പ്രവൃത്തിയും സേവനവുമാണ് -മാര്‍പാപ്പ

സ്നേഹമെന്നാല്‍ പൊള്ളവാക്കുകളല്ല, പ്രവൃത്തിയും സേവനവുമാണ് -മാര്‍പാപ്പ

സ്നേഹമെന്നാല്‍ പൊള്ളയായ വാക്കുകളല്ലെന്നും മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതും സേവിക്കുന്നതുമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നിങ്ങള്‍ സിനിമകളില്‍ കാണുന്നതല്ല സ്നേഹം. വയലിന്‍ വായനയോ മറ്റു മനോഹര രംഗങ്ങളോ അല്ല. അതു ജോലിയാണ്. പ്രവര്‍ത്തിച്ചു കാണിക്കേണ്ടതാണ്, പറയേണ്ടതല്ല – മാര്‍പാപ്പ വിശദീകരിച്ചു. റോം രൂപതയിലെ ഒരു ഇടവകയില്‍ അജപാലനസന്ദര്‍ശനം നടത്തുമ്പോള്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

സദാ ദൈവസ്നേഹത്തില്‍ നിലനില്‍ക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. ദൈവസ്നേഹത്തിലാണോ ഇപ്പോള്‍ ഉള്ളതെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം. മറ്റുള്ളവരെക്കുറിച്ചു പരദൂഷണം പറയുന്നെങ്കില്‍ നിങ്ങള്‍ സ്നേഹത്തിലല്ല എന്നാണ് അര്‍ത്ഥം. യേശുവിന്‍റെ മാതൃകയാണ് ഇക്കാര്യത്തില്‍ പിന്തുടരേണ്ടത്. ഒരു ദാസനെ പോലെ തന്‍റെ ജീവിതം നല്‍കുകയാണ് ക്രിസ്തു ചെയ്തത്. കര്‍ത്താവിന് സ്നേഹമായിരുന്നു ആദ്യ പരിഗണന – മാര്‍പാപ്പ വിശദീകരിച്ചു.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി മാര്‍പാപ്പ ഇടവകാംഗങ്ങളെ കുമ്പസാരിപ്പിച്ചു. ഒരു വീടു വെഞ്ചെരിക്കുകയും ഇടവകാംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു. മാതാപിതാക്കള്‍ക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഒരു കുട്ടിയുടെ ചോദ്യത്തിനു മറുപടിയായി മാര്‍പാപ്പ പറഞ്ഞു. പരസ്പരം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍ – അദ്ദേഹം വിശദമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org