സ്നേഹവും കരുണയും നീതിനിര്‍വഹണത്തിന്റെ ഭാഗമാകുമ്പോഴാണ് നീതിനിര്‍വഹണം യാഥാര്‍ത്ഥ്യമാകുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയസമ്മേളനം ഇരിങ്ങാലക്കുട പാസ്റ്ററല്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യുണല്‍ പ്രസിഡന്റും കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റുമായ റവ. ഡോ. ജോസ് ചിറമ്മേല്‍ അധ്യക്ഷനായിരുന്നു. സുപ്രീംകോടതി അഭിഭാഷകന് നാദിര്‍ഷ ദോണ്ടി, റവ. ഡോ. റെജി വര്‍ഗീസ്, റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്കാ സഭയുടെ നാമകരണ നടപടിക്രമങ്ങളുടെ ഭാഗമായി മാര്‍പാപ്പ പുറപ്പെടുവിച്ച മോത്തു പ്രോപ്രിയയുടെ ഉള്ളടക്കം, സഭാ കോടതികളുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. ജോസ് ചിറമേല്‍ പ്രബന്ധം അവതരിപ്പിച്ചു. അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍, റവ. ഡോ, ജോര്‍ജ് തോമസ് കൊച്ചുവിള, എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പാനല്‍ ചര്‍ച്ചയും നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം സഭാനിയമവിദഗ്ദ്ധര് സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Comment