Latest News
|^| Home -> Kerala -> സോഷ്യല്‍ വെല്‍ഫയര്‍ ടെക്നിക്കല്‍ സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി

സോഷ്യല്‍ വെല്‍ഫയര്‍ ടെക്നിക്കല്‍ സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി

Sathyadeepam

ആലുവ: മാനവിക മൂല്യങ്ങള്‍ അദ്ധ്യാപനത്തിലൂടെ നിരവധിപ്പേര്‍ക്കു പകര്‍ന്നു കൊടുത്തും അനേകായിരം കുടുംബങ്ങള്‍ക്ക് അത്താണിയായും നിലകൊണ്ട സ്ഥാപനമാണു സോഷ്യല്‍ വെല്‍ഫയര്‍ ടെക്നിക്കല്‍ സ്കൂളെന്ന് എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. സോഷ്യല്‍ വെല്‍ഫയര്‍ ടെക്നിക്കല്‍ സ്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സെന്‍റ് ജോസഫ്സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സു പ്പീരിയര്‍ ഫാ. സജി മാത്യു കണയങ്കല്‍ സിഎസ്ടി ചരിത്രറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഎസ്ടി സഭാ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫ്രാന്‍സിസ് കിളിവള്ളിക്കല്‍ സിഎസ്ടി ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ സജി കെ.ബി., കൈരളി ഫോര്‍ഡ് മാനേജര്‍ അനില്‍കുമാര്‍, അലൂമിനി പ്രതിനിധി ജോസ് പോള്‍ മണവാളന്‍, മൂക്കന്നൂര്‍ ബാലനഗര്‍ ഐടിസി പ്രിന്‍സിപ്പല്‍ ബ്രദര്‍ സൈമണ്‍ സിഎസ്ടി, സ്റ്റാഫ് സെക്രട്ടറി എം.ആര്‍. തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ടിമ്മി ടീച്ചര്‍, കമ്മിറ്റി കണ്‍വീനര്‍ സുധീര്‍ പണിക്ക എന്നിവര്‍ പ്രസംഗിച്ചു. ഐടിസി മാനേജ് ഫാ. ടോമി ആലുങ്കല്‍ കരോട്ട് സ്വാഗതവും പ്രിന്‍സിപ്പല്‍ ഒ.പി. ആന്‍റണി നന്ദിയും പറഞ്ഞു. രാവിലെ എല്‍എഫ് ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം മുന്‍ പ്രിന്‍സിപ്പല്‍ ഫാ. സെ ബാസ്റ്റ്യന്‍ പുത്തന്‍ചിറയില്‍ സിഎസ്ടി ഉദ്ഘാടനം ചെ യ്തു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ സി എസ്ടി ആശംസാപ്രസംഗം നടത്തി. ഐടിസി മാനജേര്‍ ഫാ. ടോമി ആലുങ്കല്‍കരോട്ട് അദ്ധ്യക്ഷത വഹിച്ചു. മുന്‍ അദ്ധ്യാപകരായ കെ.പി. ആന്‍റണി, ഫ്രാന്‍സിസ് പഞ്ഞിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*