പ്രവാചക ധീരതയോടെ സാമൂഹ്യതിന്മകളെ നേരിടണം

പ്രവാചക ധീരതയോടെ സാമൂഹ്യതിന്മകളെ നേരിടണം

പ്രവാചക ധീരതയോടെ സാമൂഹ്യതിന്മകള നേരിടണമെന്നും വിശുദ്ധ ഗ്രന്ഥ മൂല്യങ്ങളിലൂടെ നന്മയുടെയും കാരുണ്യത്തിന്‍റെയും സമൂഹം രൂപപ്പെടുത്താന്‍ ക്രൈസ്തവര്‍ യത്നിക്കണമെന്നും ഗോവയില്‍ ചേര്‍ന്ന ദൈവശാസ്ത്രസമ്മേളനം ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 3 – 10 തീയതികളില്‍ സൊസൈറ്റി ഓഫ് പിലാര്‍ ആണു സമ്മേളനം സംഘടിപ്പിച്ചത്.

ദരിദ്രരുടെയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സമഗ്രവികസനം അനിവാര്യമാണെന്നും അതിനായുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച ഡല്‍ഹി അതിരൂപത ആര്‍ച്ചുബിഷപ് അനില്‍ കൂട്ടോ പറഞ്ഞു. ആധുനിക സമൂഹത്തില്‍ വെല്ലുവിളികളുയര്‍ത്തുന്ന അനീതി, തിന്മ തുടങ്ങിയവയ്ക്കെതിരെ പ്രവാചകധീരതയടെ പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകണമെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. നിസ്വാര്‍ത്ഥ സേവനത്തിലൂടെയും പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും മുന്നേറുന്ന പിലാര്‍ സൊസൈറ്റിയെ അദ്ദേഹം പ്രശംസിച്ചു. സമൂഹത്തെ നീതിയിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാറ്റിനോടും സഹകരിക്കണമെന്ന് കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു. ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍, റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്സ് ടോപ്പോ, ധര്‍മ്മപുരി ബിഷപ് ഡോ. ലോറന്‍സ് പയസ്, ബിഷപ് തിയോഡര്‍ മസ്കരിനാസ്, പിലാര്‍ സൊസൈറ്റി സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ മസ്കരിനാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈദികരും സമര്‍പ്പിതരും ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുമായി 175 പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org