കോവിഡിനെ നേരിടാന്‍ ദക്ഷിണ കൊറിയ സഭയുടെ സഹായം തേടി

കോവിഡിനെ നേരിടാന്‍ ദക്ഷിണ കൊറിയ സഭയുടെ സഹായം തേടി
Published on

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ വന്ന പാളിച്ചകള്‍ മൂലം വിമര്‍ശനങ്ങള്‍ക്കു വിധേയനായിക്കൊണ്ടിരിക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ക്കായി കത്തോലിക്കാസഭയുടെ സഹായം അഭ്യര്‍ത്ഥിച്ചു. കത്തോലിക്കാ മെത്രാന്മാര്‍ ക്കുവേണ്ടി തന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ വിരുന്നിനിടെ നേരിട്ടായിരുന്നു പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന. മറ്റു ക്രൈ സ്തവ സഭകളുടെ നേതാക്കളെയും വൈ കാതെ തന്നെ കാണാനുദ്ദേശിക്കുന്നുണ്ടെ ന്നും പ്രസിഡന്റ് സൂചിപ്പിച്ചു. കൊറോണ പ്രതിസന്ധിയെ വേഗം മറികടക്കാനും സാമ്പത്തികനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാനും സാദ്ധ്യമായതെല്ലാം ചെയ്യുകയാണു സര്‍ക്കാരെന്ന് അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരിയില്‍ കോവിഡ് പടര്‍ന്ന ആദ്യഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദ. കൊറിയ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍, വീണ്ടും രോഗം പടര്‍ന്നു പിടിക്കുകയും രാജ്യം വീണ്ടും ലോക്ക് ഡൗണിലേയ്ക്കു പോകുകയുമായിരുന്നു. ആദ്യഘട്ടം മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്കു വലിയ സംഭാവനകള്‍ നല്‍കിയ കത്തോലിക്കാസഭയെ പ്രസിഡന്റ് ശ്ലാഘിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org